റോഡ് വികസനം: ഷാർജയില്‍ ഗതാഗത നിയന്ത്രണം


ഷാർജ അൽ ഖുലഫ അൽ റാഷിദീൻ ഇന്റർചേഞ്ച് (അല്‍ വഹ്ദ മേഖല) അപ്‌ഗ്രേഡ് പ്രോജക്ട് തയാറായി. പദ്ധതി യുടെ ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തന ഭാഗമായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അൽ ഖുലഫ അൽ റാഷിദീൻ ഇന്റർചേഞ്ചിൽ താൽക്കാലികമായി ഭാഗിക ഗതാഗത വഴിതിരിച്ചുവിടൽ പ്രഖ്യാപിച്ചു. വാഹന ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും എമിറേറ്റിന്റെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. പ്രാബല്യത്തിൽ വരുന്നത്:
ജൂണ്‍ 13 ശനിയാഴ്ച മുതലാണ് ഈ ക്രമീകരണം.

Post a Comment

0 Comments