യെല്ലോ ബോക്സിൽ വാഹനം നിർത്തരുത്: 500 ദിർഹം പിഴയിടുമെന്ന് അബൂദബി പൊലീസ്

 ഇന്റർസെക്ഷനുകളിലെ യെല്ലോ ബോക്സിൽ വാഹനം നിർത്തരുത്; 500 ദിർഹം പിഴ ഈടാക്കുമെന്ന് അബൂദബി പൊലീസ്. റോഡ്  പൂർണമായും ക്ലിയർ ആണെന്ന് ഉറപ്പായാൽ മാത്രമേ ഡ്രൈവർമാർ അതിലേക്ക് പ്രവേശിക്കാവൂ എന്ന് അധികൃതർ ആവശ്യപ്പെട്ടു. റോഡ് ജംങ്ഷനുകളിലെ മഞ്ഞ ബോക്സിനുള്ളിൽ വാഹനങ്ങൾ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി അബൂദബി പൊലീസ്. ഇത്തരം പ്രവണതകൾ ഗതാഗതത്തെ തടസ്സപ്പെടുത്തുകയും, ഗതാഗതക്കുരുക്ക് വർധിപ്പിക്കുകയും, അപകടസാധ്യത കൂട്ടുകയും ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. മഞ്ഞ ബോക്സിന് മുന്നിലുള്ള റോഡ് പൂർണമായും ക്ലിയർ ആണെന്ന് ഉറപ്പായാൽ മാത്രമേ ഡ്രൈവർമാർ അതിലേക്ക് പ്രവേശിക്കാവൂ എന്ന് അധികൃതർ ഉണര്‍ത്തി. ഈ ബോക്സ് തടസ്സപ്പെടുത്തുന്നത് മറ്റ് ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ നീക്കത്തെ ബാധിക്കുകയും തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കുകയും ചെയ്യും. ട്രാഫിക് നിരീക്ഷണ ക്യാമറകളും പട്രോളിങും വഴി ഇത്തരം ലംഘനങ്ങൾ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് അബൂദബി പൊലീസ് ഓർമിപ്പിച്ചു.

Post a Comment

0 Comments