സർവീസുകൾ കുറക്കില്ലെന്ന് എമിറേറ്റ്സ്

മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ തുടരുന്നുണ്ടെങ്കിലും വിമാന സർവീസുകൾ കുറക്കാൻ പദ്ധതിയില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് പ്രസിഡന്റ് ടിം ക്ലാർക്ക് അറിയിച്ചു. ദുബൈ വഴി ഇന്ത്യ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ സാധാരണ നിലയിൽ തുടരുകയാണെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ മുൻനിർത്തി വിമാനങ്ങളിൽ അധിക ഇന്ധനം കരുതുന്നത് പോലുള്ള മുൻകരുതലുകൾ കമ്പനി സ്വീകരിക്കുന്നുണ്ട്. റൂട്ടുകളിൽ വരുത്തുന്ന മാറ്റങ്ങൾ മൂലമുണ്ടാകുന്ന അധികച്ചെലവുകളെക്കുറിച്ച് ആശങ്കയില്ലെന്നും, വിമാന ശൃംഖല സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും കമ്പനി അറിയിച്ചു.

Post a Comment

0 Comments