സോഷ്യൽ മീഡിയ വഴി അനാശാസ്യം: ബഹ്റൈനിൽ രണ്ട് പ്രവാസി വനിതകൾ അറസ്റ്റിൽ
പണം വാങ്ങി അനാശാസ്യ പ്രവർത്തനങ്ങൾ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച രണ്ട് പ്രവാസി വനിതകളെ ആൻ്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരങ്ങളുടെയും കർശനമായ സൈബർ നിരീക്ഷണത്തിൻ്റെയും അടിസ്ഥാനത്തിലാണ് 31-ഉം 41-ഉം വയസ്സുള്ള പ്രതികളെ പോലീസ് വലയിലാക്കിയത്. കേസ് തുടര്‍ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്തെ നിയമങ്ങളും സാമൂഹിക മൂല്യങ്ങളും ലംഘിച്ചുകൊണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.

Post a Comment
0 Comments