ഇസ്രയേൽ മറുപടി; ഇറാന്‍ നഗരങ്ങളില്‍ വ്യോമാക്രമണം

ഇറാനിൽ ഇസ്രായേലിന്റെ ആക്രമണം. തെഹ്റാൻ, തബ്രീസ്, ഇസ്‌ഫഹാൻ്റ നഗരങ്ങളിൽ സ്ഫോടനം. വടക്കൻ ഇസ്രായേലിലേക്ക് ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് മണിക്കൂറുകൾക്കകം ശക്തമായ മറുപടിയുമായി ഇസ്രായേൽ വ്യോമസേന. ഇറാന്റെ പടിഞ്ഞാറൻ, മധ്യ മേഖലകളിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ യുദ്ധവിമാനങ്ങൾ മിന്നലാക്രമണം ആരംഭിച്ചതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ വ്യോമാക്രമണത്തിന് പുറമെ, മെഡിറ്ററേനിയൻ കടലിൽ നിന്ന് അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ഇസ്രായേൽ ഇറാനിലേക്ക് ആക്രമണം നടത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലബനനിലെ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി ഇന്നലെ രാത്രിയാണ് ഇറാൻ ഇസ്രായേലിലെ റമത് ഡേവിഡ് വ്യോമതാവളം ഉൾപ്പെടെയുള്ള സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ തൊടുത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ഇസ്രായേൽ വ്യോമസേന ഇറാന്റെ മണ്ണിൽ നേരിട്ട് പ്രത്യാക്രമണം നടത്തിയത്.

Post a Comment

0 Comments