ഓപ്പറേഷൻ തൂഫാന്‍: ഒടുവിൽ നൈജീരിയൻ മാഫിയാ തലവനും പിടി വീണു! ലഹരി മാഫിയ ശൃംഖലയിലെ നിരവധി പേര്‍ അറസ്റ്റില്‍

[] കേരളത്തിലേക്ക് വൻതോതിൽ മാരക ലഹരിമരുന്നുകൾ എത്തിക്കുന്ന അന്താരാഷ്ട്ര ശൃംഖലയിലെ മുഖ്യസൂത്രധാരനായ വിദേശി പന്തളം പോലീസിന്റെയും പത്തനംതിട്ട ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിൻ്റെയും സംയുക്ത നീക്കത്തിലൂടെ ഡൽഹിയിൽ വച്ച് പിടിയിലായി. നൈജീരിയൻ സ്വദേശിയായ സാമുവൽ ക്ലെഫ്‌സൺ ഒകാഫോർ ആണ് അറസ്റ്റിലായത്. കാറിന്റെ ഡീസൽ ടാങ്കിനുള്ളിൽ ഒളിപ്പിച്ച് ബംഗളുരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന 395.296 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ലഹരി മാഫിയയിലെ ഈ വമ്പൻ സ്രാവിലേക്ക് പോലീസ് എത്തിയത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പഴുതടച്ച അന്വേഷണത്തിലൂടെ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. 

[] കാസറഗോഡ് ജില്ലയിലും 'ഓപ്പറേഷൻ തൂഫാൻ' ശക്തം: മൂന്നിടങ്ങളിൽ നിന്നായി 44 ഗ്രാമിലധികം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. ജില്ലയിൽ ലഹരി മാഫിയക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി തുടരുന്നു. ബദിയടുക്ക, കുമ്പള, ബേക്കൽ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി വൻ മയക്കുമരുന്ന് ശേഖരവുമായി മൂന്ന് പേരെ  അറസ്റ്റ് ചെയ്തു. ഒരേ ദിവസം നടത്തിയ മൂന്ന് വെവ്വേറെ റെയ്‌ഡുകളിലായി ആകെ 44.06 ഗ്രാം എംഡിഎംഎയും ലഹരി വിൽപ്പന പണവും വാഹനങ്ങളും ഡിജിറ്റൽ ത്രാസുകളും പോലീസ് പിടിച്ചെടുത്തു.

Post a Comment

0 Comments