ദുബൈയിലെ അൽ ഖലീജ് സ്ട്രീറ്റിൽ നാളെ രാത്രി 10 മുതൽ താൽകാലിക ഗതാഗത നിയന്ത്രണം

ദുബൈ കെയ്റോ സ്ട്രീറ്റ് റൗണ്ട്എബൗട്ടിന് സമീപമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇൻഫിനിറ്റി ബ്രിഡ്ജിൽ നിന്ന് അൽ മംസാറിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇടത്തോട്ട് തിരിയുന്ന വഴിയും യു-ടേൺ സൗകര്യവും അടച്ചിടും. കൂടാതെ കെയ്റോ സ്ട്രീറ്റിൽ നിന്ന് വരുന്ന വാഹനങ്ങൾക്കുള്ള യു-ടേൺ അടച്ചിടും. ജൂലൈ 11 ശനിയാഴ്ച്‌ച രാത്രി 10 മണി മുതൽ ജൂലൈ 13 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ നിയന്ത്രണം തുടരും. യാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ RTA നിർദേശിച്ചു.

Post a Comment

0 Comments