ടീം മിസ്റിന്റെ മികവിന് അല്‍ ഹബ്തൂർ ഗ്രൂപ്പ് വക മിത്സുബിഷി കാറുകള്‍ സമ്മാനം
യുഎഇയിലെ അൽ ഹബ്തൂർ ഗ്രൂപ്പ്, ചരിത്ര നേട്ടത്തിനുള്ള അംഗീകാരമായി ഈജിപ്ഷ്യൻ ദേശീയ ഫുട്ബാള്‍ താരങ്ങള്‍ക്ക് കാറുകൾ സമ്മാനമായി നൽകുന്നു. ലോകകപ്പിലെ ഉജ്ജ്വല പ്രകടനത്തിനും ചരിത്ര നേട്ടത്തിനും അംഗീകാരമായാണ് ഈ സമ്മാനം.
ഈജിപ്ഷ്യൻ ദേശീയ ഫുട്ബോൾ ടീം പ്രതിനിധി സംഘത്തിലെ എല്ലാ അംഗങ്ങൾക്കും മിത്സുബിഷി കാറുകൾ സമ്മാനമായി നൽകുമെന്ന് യുഎഇ ആസ്ഥാനമായുള്ള അൽ ഹബ്തൂർ ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഖലഫ് അഹമ്മദ് അൽ ഹബ്തൂറിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഉപഹാര സമര്‍പ്പണം. തന്റെ എക്സ് പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ ആണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. കളിക്കാർ, സാങ്കേതിക, ഭരണ, മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള ദേശീയ ടീം പ്രതിനിധി സംഘത്തിലെ എല്ലാ അംഗങ്ങളെയും സമ്മാനം തേടിയെത്തും.

Post a Comment
0 Comments