ഷാർജ സൂഖ് അൽ ജുബൈലിന് വിസ്മയ നേട്ടം! ആദ്യ പകുതിയിൽ എത്തിയത് 20 ലക്ഷത്തിലേറെ സന്ദർശകർ
പഴം, പച്ചക്കറി, മത്സ്യം, മാംസം, ഈത്തപ്പഴം തുടങ്ങിയ ഉല്‍പന്നങ്ങളുടെ സവിശേഷ വിപണന കേന്ദ്രമായ ഷാർജ സൂഖ് അൽ ജുബൈലിൽ ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ എത്തിയത് 20 ലക്ഷത്തിലേറെ സന്ദർശകർ. ഉയർന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങളും വൈവിധ്യമാർന്ന തെരഞ്ഞെടുപ്പുകളും ഒത്തുചേരുന്ന വിപണി, വിദേശികൾക്കും സ്വദേശി കുടുംബങ്ങൾക്കും ഇഷ്ട്ട ഭക്ഷ്യോൽപന്നങ്ങൾ വാങ്ങാനുള്ള ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമായി മാറിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സുരക്ഷയ്ക്കും ശുചിത്വത്തിനും ഉയർന്ന പ്രാധാന്യം നൽകുന്ന ആധുനിക ഷോപ്പിങ് അന്തരീക്ഷമാണ് ഉപഭോക്താക്കളെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇവിടെ സ്റ്റാള്‍ നടത്തിപ്പുകാരിലും തൊഴിലാളികളിലും ഗണ്യമായ എണ്ണം മലയാളികളാണ്.

Post a Comment
0 Comments