ഖത്തർ അമീറിന്റെ പിതാവ് ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
ഖത്തറിൻ്റെ മുൻ അമീറും രാജ്യത്തിന്റെ ആധുനിക വികസനത്തിന് നേതൃത്വം നൽകിയ ഭരണാധികാരിയുമായ ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി (74) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. 'ദൈവത്തിൻ്റെ വിധിയിൽ വിശ്വാസമർപ്പിച്ച് രാഷ്ട്രത്തിന് വലിയ നഷ്ടമുണ്ടാക്കിയ പിതൃ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ അമീരി ദിവാൻ അനുശോചനം രേഖപ്പെടുത്തുന്നു' എന്ന് ഖത്തർ അമീരി ദിവാൻ ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു.

Post a Comment
0 Comments