യുഎഇയില്‍ ഇന്ത്യൻ പാസ്പോർട്ട് പ്രതിസന്ധി നീളും: ഡൽഹി ഹൈക്കോടതി കേസ് 13ലേക്ക് മാറ്റി, കോണ്‍സുലേറ്റിലും എംബസിയിലും പാസ്‌പോർട്ട് അപേക്ഷകൾ നേരിട്ട് സ്വീകരിച്ചു തുടങ്ങി


യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് പ്രതിസന്ധി നീളുമെന്ന് സൂചന. ഡൽഹി ഹൈക്കോടതി കേസ് ഈ മാസം 13 ലേക്ക് മാറ്റി. പുതിയ കമ്പനിക്ക് ടെണ്ടർ നൽകിയത് ചോദ്യം ചെയ്താണ് കേസ് നടക്കുന്നത്.

അതിനിടെ, പുതിയ സേവന ദാതാക്കളുടെ നിയമനത്തിലെ തർക്കങ്ങൾ കാരണം, 17 വര്‍ഷത്തിന് ശേഷം ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും പാസ്‌പോർട്ട് അപേക്ഷകൾ നേരിട്ട് സ്വീകരിച്ചു തുടങ്ങി. ഔട്ട്‌സോഴ്‌സിങ് കമ്പനികളുടെ കരാറുകൾ അവസാനിക്കുകയും പുതിയ സംവിധാനങ്ങൾ വൈകുകയും ചെയ്തതിനെ തുടര്‍ന്നുള്ള താൽക്കാലിക ക്രമീകരണമാണിത്.

സേവന സമയം: രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ. മുൻകൂട്ടി അപ്പോയിൻ്റ്‌മെന്റുകൾ ആവശ്യമില്ല. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ടോക്കണുകൾ നൽകും. മുതിർന്ന പൗരന്മാർക്കും അത്യാവശ്യക്കാർക്കും മുൻഗണനയുണ്ട്. ഫീസ് തുക കൃത്യമായി പണമായി (Cash) മാത്രം കൈവശം കരുതുക. തിരക്ക് നിയന്ത്രിക്കാൻ കോമ്പൗണ്ടിൽ വലിയ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുടിവെള്ളം, ചായ, ഫോട്ടോ, ഫോട്ടോകോപ്പി, ഫോം പൂരിപ്പിക്കൽ എന്നിവയ്ക്കുള്ള സൗകര്യങ്ങളും സജ്ജമാക്കിയിരിക്കുന്നു.

Post a Comment

0 Comments