ഇത്തിഹാദ് റെയിൽ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു; കുട്ടികൾക്ക് 50% ഇളവ്, ടിക്കറ്റ് മാറ്റാനും അവസരം
ഇത്തിഹാദ് റെയിൽ യാത്രക്കാർക്കായി പുതിയ പ്രഖ്യാപനങ്ങള്‍. ടിക്കറ്റ് നിരക്ക്, പ്രായാടിസ്ഥാനത്തിലുള്ള ഇളവുകൾ, ടിക്കറ്റ് റദ്ദാക്കൽ, റീഫണ്ട്, മാറ്റം എന്നിവ സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയത്. നിലവിൽ 18 മുതൽ 59 വയസ്സ് വരെയുള്ള യാത്രക്കാർക്ക് പ്രാരംഭ ഓഫറിന്റെ ഭാഗമായി ടിക്കറ്റുകൾ 50% ലോഞ്ച് ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് 50% ഇളവും 60 വയസിന് മുകളിലുള്ളവർക്ക് 20% ഇളവും ലഭിക്കും. രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾ മുതിർന്നയാളുടെ മടിയിൽ ഇരുന്ന് സൗജന്യമായി യാത്ര ചെയ്യാം.
ടിക്കറ്റ് റദ്ദാക്കലിലും മാറ്റത്തിലും നിയമങ്ങൾ ടിക്കറ്റ് വിഭാഗമനുസരിച്ച് വ്യത്യാസപ്പെടും. Saver, Value, Flex എന്നീ വിഭാഗങ്ങളിൽ, Flex ടിക്കറ്റുകൾക്ക് മാത്രമാണ് നിബന്ധനകൾക്ക് വിധേയമായി റീഫണ്ട് ലഭിക്കുക. യാത്രയുടെ തീയതിയും സമയവും മാറ്റുന്നതിനുള്ള സൗകര്യവും ടിക്കറ്റ് വിഭാഗമനുസരിച്ച് വ്യത്യാസപ്പെടും. എന്നാൽ ടിക്കറ്റ് എടുത്ത ശേഷം യാത്രയുടെ റൂട്ട് (ആരംഭ/ലക്ഷ്യ സ്റ്റേഷൻ) മാറ്റാൻ അനുവദിക്കില്ല. ടിക്കറ്റ് റദ്ദാക്കാനോ മാറ്റാനോ ആപ്പ്, വെബ്സൈറ്റ്, സ്റ്റേഷൻ ടിക്കറ്റ് മെഷീൻ, അല്ലെങ്കിൽ കസ്റ്റമർ കെയർ എന്നിവ ഉപയോഗിക്കാം.

Post a Comment
0 Comments