ദുബൈ എമിറേറ്റ്സ് റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

എമിറേറ്റ്സ് റോഡിൽ നടക്കുന്ന റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ദുബൈ ആർടിഎ (RTA) ഇന്ന് മുതൽ രണ്ട് മാസത്തേക്ക് താൽക്കാലിക ട്രാഫിക് വഴി തിരിച്ചു വിടല്‍ പ്രഖ്യാപിച്ചു. അൽ അമാർഡി സ്ട്രീറ്റിനും ട്രിപ്പോളി സ്ട്രീറ്റിനും ഇടയിലുള്ള ടണൽ വികസനവും, മലേഹ സ്ട്രീറ്റ് ജംഗ്ഷനിലെ ലൂപ്പ് റാമ്പുകളുടെ നവീകരണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതുമൂലം ഈ ഭാഗത്ത് യാത്ര ചെയ്യുന്നവർ ആർടിഎ നിർദേശിക്കുന്ന ബദൽ റൂട്ടുകൾ പിന്തുടരണമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments