രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും പ്രതിരോധിച്ചതായി കുവൈറ്റ് പ്രതിരോധ സേന

ഇന്ന് പുലർച്ചെ കുവൈറ്റ് വ്യോമാതിർത്തിയിലേക്ക് എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും സായുധ സേന പ്രതിരോധിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്‌വാൻ അറിയിച്ചു. അവ വിജയകരമായി തടഞ്ഞുനിർത്തി തകര്‍ത്തതായി അദ്ദേഹം സ്ഥിരീകരിച്ചു. ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments