സാഹസിക ജീവന്‍ രക്ഷാ ദൗത്യം! പർവതനിരയില്‍ 2000 അടി ഉയരത്തിൽ കുടുങ്ങിയ പൗരനെ രക്ഷിച്ച് റാസൽഖൈമ പോലീസ്

റാസൽഖൈമ പോലീസിന്റെ വ്യോമ വിഭാഗം 2,000 അടി ഉയരത്തിലുള്ള പർവതനിരകളായ വാദി ഷഹാഹ് പ്രദേശത്ത് കുടുങ്ങിയ ഒരു പൗരനെ സാഹസികമായി രക്ഷപ്പെടുത്തി. വിവരം അറിഞ്ഞ റാസൽഖൈമ പോലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാ ദൗത്യം നിര്‍വ്വഹിച്ചത്.

പരിശോധനയ്ക്കും ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനുമായി അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വേനൽക്കാലത്ത് ഉയർന്ന താപനില നിലനിൽക്കുന്നതിനാൽ, പരുക്കൻ പർവതപ്രദേശങ്ങളിലേക്ക് പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് പൊതു ജനങ്ങളോട്  അഭ്യർത്ഥിച്ചു.

Post a Comment

0 Comments