കുവൈത്ത്: 3 ബാലിസ്റ്റിക് മിസൈല്‍, ഒരു ക്രൂയിസ് മിസൈൽ, 10 ഡ്രോണുകൾ എന്നിവ വിജയകരമായി നേരിട്ടു, ഒരാൾക്ക് പരിക്ക്

ഇന്ന്, വ്യാഴാഴ്ച പുലർച്ചെ കുവൈത്തിന്റെ വ്യോമാതിർത്തി മേഖലകളില്‍ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ, ഒരു ക്രൂയിസ് മിസൈൽ, പത്ത് ഡ്രോണുകൾ എന്നിവ സായുധ സേന കണ്ടെത്തി. ഇവയെല്ലാം വിജയകരമായി തടഞ്ഞ് നിർവീര്യമാക്കി. കുവൈത്ത് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംഭവത്തിൽ രാജ്യത്തുടനീളം നിരവധി സ്ഥലങ്ങളിൽ അവശിഷ്ടങ്ങൾ വീണതിൽ നിന്ന് കാര്യമായ നാശനഷ്ടമുണ്ടായി, ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റ വ്യക്തിക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.  അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

Post a Comment

0 Comments