യുഎഇ പ്രസിഡന്റ് കുവൈത്തില്‍, എയര്‍പോര്‍ട്ടില്‍ അമീര്‍ നേരിട്ടെത്തി സ്വീകരിച്ചു
സഹോദര രാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് കുവൈത്തില്‍ എത്തി. കുവൈത്ത് അമീർ ശൈഖ് മിഷാൽ അഹ്മദ് അൽ ജാബർ സബാഹ് അമീരി എയര്‍പോര്‍ട്ടില്‍ നേരിട്ടെത്തി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപ പ്രധാന മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും മുതിർന്ന ഉദ്യോഗസ്ഥരും പ്രസിഡന്റിനൊപ്പമുണ്ട്. കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

Post a Comment
0 Comments