ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാന്‍ ആക്രമത്തെ യുഎഇ അപലപിച്ചു

ബഹ്‌റൈന്‍, കുവൈത്ത് രാജ്യങ്ങളെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ വീണ്ടും നടത്തിയ  ആക്രമത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായി അപലപിച്ചു. ഈ ആക്രമണങ്ങൾ ബഹ്‌റൈൻ രാജ്യത്തിന്റെയും കുവൈത്ത് രാജ്യത്തിന്റെയും പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും അവരുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments