ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തല്‍ ചർച്ച ചെയ്ത് യുഎഇ പ്രസിഡന്റും കുവൈത്ത് അമീറും തമ്മിലുള്ള കൂടിക്കാഴ്ച
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെക്കുറിച്ചും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. പ്രത്യേകിച്ച് വികസനം, സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിൽ പരസ്പര താൽപ്പര്യങ്ങൾക്കും ജനങ്ങളുടെ അഭിവൃദ്ധിക്കും ക്ഷേമത്തിനും പിന്തുണ നൽകിക്കൊണ്ടുള്ള പദ്ധതികളും സംസാര വിഷയമായി.

Post a Comment
0 Comments