വാട്‌സാപ്പിലൂടെ അപകീർത്തികരമായ വോയ്‌സ് മെസ്സേജ് അയച്ച യുവതിക്ക് 30,000 ദിർഹം പിഴ വിധിച്ച് അബൂദബി ക്രിമിനൽ കോടതി
മുൻ സഹപ്രവർത്തകക്ക് വാട്‌സാപ്പിലൂടെ അപകീർത്തികരമായ വോയ്‌സ് മെസ്സേജ് അയച്ച യുവതിക്ക് 30,000 ദിർഹം പിഴ ശിക്ഷ വിധിച്ച് അബൂദബി ക്രിമിനൽ കോടതി.
കൂടാതെ പരാതിക്കാരിക്ക് താൽക്കാലിക നഷ്ടപരിഹാരമായി 21,000 ദിർഹം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഫോൺ കോൾ എടുക്കാത്തതിലുള്ള ദേഷ്യത്തിൽ അയച്ച ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള, ചീത്തവിളികളും അപവാദങ്ങളും നിറഞ്ഞ ഓഡിയോ സന്ദേശമാണ് യുവതിക്ക് നിയമക്കുരുക്കായി മാറിയത്. യുഎഇ സൈബർ ക്രൈം നിയമപ്രകാരം ഡിജിറ്റൽ മാധ്യമങ്ങളിലൂടെ മറ്റുള്ളവരുടെ അന്തസ്സിനെ മുറിവേൽപ്പിക്കുന്നത് കടുത്ത കുറ്റമാണെന്ന് കോടതി അറിയിച്ചു.

Post a Comment
0 Comments