ഇറാനെതിരായ നാവിക ഉപരോധം, 5 കപ്പലുകൾ വഴിതിരിച്ചുവിട്ടു, ചിലത് പ്രവർത്തനരഹിതമാക്കി: യുഎസ് സെൻട്രൽ കമാൻഡ്
അമേരിക്കൻ സെൻട്രൽ കമാൻഡ് ഇറാനെതിരെ ഏർപ്പെടുത്തിയ നാവിക ഉപരോധം കർശനമായി നടപ്പിലാക്കി വരികയാണ്. ഉപരോധം ലംഘിച്ച് ഇറാനിയൻ തുറമുഖങ്ങളെ സമീപിക്കാൻ ശ്രമിച്ച കപ്പലുകളെ അമേരിക്കൻ സേന തടയുകയും വഴിതിരിച്ചുവിടുകയും ചെയ്തു. യുഎസ് ഉപരോധം മറികടക്കാൻ ശ്രമിച്ച 3 വാണിജ്യ കപ്പലുകളെ അമേരിക്കൻ നാവികസേന വഴിതിരിച്ചുവിടുകയും, നിർദ്ദേശങ്ങൾ പാലിക്കാതിരുന്ന ഒരു കപ്പൽ പ്രവർത്തനരഹിതമാക്കുകയും ചെയ്തു. മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ട് നീങ്ങിയ കപ്പലുകളുടെ യന്ത്രഭാഗങ്ങളിലോ പുകക്കുഴലിലോ മിസൈലുകൾ പ്രയോഗിച്ചാണ് സേന അവ പ്രവർത്തനരഹിതമാക്കിയത്.
ഒമാൻ ഉൾക്കടലിൽ വെച്ച് 'വെൻ യാവോ' എന്ന എണ്ണക്കപ്പലിൽ യു.എസ് മറൈൻ സേന പരിശോധന നടത്തുകയും ചെയ്തിരുന്നു

Post a Comment
0 Comments