രാജ്യാന്തര ഒളിംപ്യാഡിൽ ദുബൈ വിദ്യാർഥികൾക്ക് സ്വര്‍ണ്ണം: അഭിനന്ദനങ്ങളുമായി ശൈഖ് ഹംദാൻ
ലണ്ടനിൽ നടന്ന രാജ്യാന്തര ഗ്രീനിച്ച് ഒളിംപ്യാഡിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ അൽ ഖവാനീജ് ദുബൈ സ്‌കൂളിലെ നാല് യുഎഇ സ്വദേശി വിദ്യാർഥികളെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ട് അഭിനന്ദിച്ചു. ജൂൺ 14 മുതൽ 20 വരെ നടന്ന മത്സരത്തിൽ എൺപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭാശാലികളായ വിദ്യാർഥികളാണ് പങ്കെടുത്തത്. വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തെ നയിക്കാൻ ഭാവി തലമുറയെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ, ചെറുപ്പക്കാരായ സ്വദേശി പ്രതിഭകളിൽ നിക്ഷേപം നടത്തുന്നത് തങ്ങളുടെ തന്ത്രപരമായ മുൻഗണനയാണെന്ന് വിദ്യാർഥികളുമായി കൂടിക്കാഴ്‌ച നടത്തിയ ശൈഖ് ഹംദാൻ പറഞ്ഞു.

Post a Comment
0 Comments