കുവൈത്ത് വ്യോമാതിർത്തി വീണ്ടും തുറന്നു; ജസീറ എയർവേയ്‌സ് സർവീസുകൾ പുനരാരംഭിച്ചു
ഇന്ന് രാവിലെ സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി അടച്ചിരുന്ന കുവൈത്ത് വ്യോമാതിർത്തിയും വിമാനത്താവളവും വീണ്ടും തുറന്നതിനെ തുടർന്ന് ജസീറ എയർവേയ്‌സിൻ്റെ ടെർമിനൽ അഞ്ചില്‍ നിന്നുള്ള എല്ലാ വിമാന സർവീസുകളും പുനരാരംഭിച്ചതായി കമ്പനി അറിയിച്ചു. ചില വിമാന സർവീസുകളുടെ സമയക്രമത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും, യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാനത്തിൻ്റെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും ജസീറ എയർവേയ്‌സ് അഭ്യർഥിച്ചു.

Post a Comment
0 Comments