'വലിച്ചിഴച്ചുകൊണ്ട് പോകുമ്പോഴും ഡൽഹി പൊലീസ് പറഞ്ഞത് കേന്ദ്ര സർക്കാരിനെ പുറത്താക്കാൻ' വെളിപ്പെടുത്തലുമായി രാഹുൽ
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രക്ഷോഭത്തിനിടെ തന്നെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിനെ പുറത്താക്കാൻ തന്നോട് ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ അടിച്ചമർത്തലുകൾക്കുമെതിരെ ലോക് കല്യാൺ മാർഗിൽ പ്രതിപക്ഷ നേതാക്കൾ സംഘടിപ്പിച്ച ഉപരോധത്തിനിടയിലാണ് രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി നടപടികൾക്ക് ശേഷം എഐസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.

Post a Comment
0 Comments