അഞ്ച് മണിക്കൂര്‍ അക്രമണം; വന്‍ നാശനഷ്ടം

ഇറാനെതിരെ തുടർച്ചയായ പന്ത്രണ്ടാം രാത്രിയും കടുത്ത ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. മിസൈൽ സംഭരണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, നാവിക ശേഷികൾ,
തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള സൈനിക ലക്ഷ്യങ്ങളാണ് അഞ്ച് മണിക്കൂർ നീണ്ട ആക്രമണത്തിൽ തകർത്തത്. 

കടലിൽ ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ യുഎസ് നാവികസേന ഉപരോധം പുനരാരംഭിക്കുകയും, ഏതാനും കപ്പലുകൾ തടയുകയും ചെയ്തിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായാൽ ഇറാനിലെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് കർശന മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments