പോലീസിന് സുപ്രീം കോടതിയുടെ താക്കീത്

സമരം നടക്കുന്നു എന്ന കാരണത്താൽ മാത്രം പ്രതിഷേധക്കാരെ ലാത്തിച്ചാർജ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. ഭരണഘടന പ്രകാരം സമാധാനപരവും നിയമാനുസൃതവുമായ പ്രതിഷേധത്തിനുള്ള അവകാശം പൂർണമായും ഉറപ്പുനൽകപ്പെട്ടതാണെന്നും കോടതി വ്യക്തമാക്കി. ജൂലൈ 20ന് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികൾ നടത്തിയ 'സൻസദ് ചലോ' മാർച്ചിനിടെ കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണം, സിസിടിവി ദൃശ്യങ്ങളും ബോഡി ക്യാമറ ദൃശ്യങ്ങളും മറ്റ് ഇലക്ട്രോണിക് തെളിവുകളും സംരക്ഷിക്കണം, പരിക്കേറ്റ പ്രതിഷേധക്കാർക്ക് നഷ്ടപരിഹാരം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജികളിൽ ഉന്നയിച്ചിരിക്കുന്നത്.

Post a Comment

0 Comments