ഷാർജയിൽ നിന്നും പാകിസ്‌താനിലേക്ക് പുറപ്പെട്ട കാർഗോ വിമാനം കാണാതായി, കറാച്ചി തീരത്ത് വെച്ച് നാവിഗേഷൻ ബന്ധം നഷ്ടമാവുകയായിരുന്നു
ഷാർജയിൽ നിന്നും പാകിസ്ഥാനിലെ കറാച്ചിയിലേക്ക് തിരിച്ച ബോയിംഗ് 737 കാർഗോ ചരക്ക് വിമാനം കാണാതായി. വിമാനം അറബിക്കടലിൽ തകർന്നുവീണോയെന്നാണ് സംശയം. അഞ്ച് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് വിമാനവുമായുള്ള ബന്ധം എയർ ട്രാഫിക് കൺട്രോളർമാർക്ക് നഷ്ടമായത്. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കെ2 എയർവേയ്സ്' എന്ന സ്വകാര്യ ചരക്ക് വിമാനക്കമ്പനിയുടേതാണ് ഈ വിമാനം.

Post a Comment
0 Comments