ഹോർമൂസിൽ 3 എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടട്ടെന്ന് CENTCOM

ഹോർമുസ് കടലിടുക്കിലൂടെ ഒമാനിലെ ലിമാഹ് തീരത്ത് നിന്ന് ഏകദേശം എട്ട് നോട്ടിക്കൽ മൈൽ അകലെയായി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ആക്രമണത്തിൽ ഖത്തറിന്റെ എൽഎൻജി  ടാങ്കർ ഉൾപ്പെടെ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഒരു കപ്പലിൻ്റെ എൻജിൻ റൂമിന് സമീപം തീപിടിക്കുകയും ചെയ്ത‌തായി റിപ്പോർട്ടുകളുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് പിറകിൽ ഇറാൻ ആണെന്ന അമേരിക്കയുടെ വാദം ഇറാൻ തള്ളി.

Post a Comment

0 Comments