ഒമ്പതാം രാവിലും അമേരിക്കന്‍ താണ്ഡവം

 അമേരിക്ക ഇറാനില്‍ ആക്രമണം തുടരുന്നു. ഇറാനിലെ നിർമ്മാണത്തിലിരിക്കുന്ന ഡാർഖോവിൻ ആണവ നിലയത്തിന് നേരെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി ഇറാൻ ഔദ്യോഗിക മാധ്യമ റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിലും ചബഹാർ തുറമുഖത്തും യു.എസ് സൈന്യവും ഇറാനും തമ്മിൽ വലിയ തോതിലുള്ള ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളും നടക്കുന്നുണ്ടെന്നും, ഇതിനു പ്രതികാരമായി ഇറാൻ മേഖലയിലെ യുഎസ് താവളങ്ങൾ ആക്രമിച്ചതായും വാർത്തകളുണ്ട്. 

ഇറാനിൽ നിർമ്മാണത്തിലിരിക്കുന്ന ഡാർഖോവിൻ ആണവനിലയത്തിന് സമീപം യുഎസ് ബോംബ് വർഷിച്ചതായി ഇറാൻറെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ സ്ഥിരീകരിച്ചു. ചബഹാർ തുറമുഖത്തെ മാരിടൈം സർവൈലൻസ് ടവർ യുഎസ് ആക്രമണത്തിൽ തകർന്നു. അതിനിടെ, ഹോർമുസ് കടലിടുക്കിലെ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണവും യുഎസ് നടത്തിയ നാവിക ഉപരോധവും എണ്ണവില വർദ്ധനവിന് കാരണമായിട്ടുണ്ട്. ഇറാൻ വിവിധ രാജ്യങ്ങളിലെ യു.എസ് താവളങ്ങൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ട്

Post a Comment

0 Comments