സുരക്ഷാ ചട്ടങ്ങൾ ആവർത്തിച്ച് ലംഘിച്ചു: അബുദാബിയില്‍ റെസ്റ്റോറന്റിന് പൂട്ട്

തുടർച്ചയായ ഭക്ഷ്യ സുരക്ഷ നിയമ ലംഘനം, താക്കീതുകള്‍ അവഗണിച്ചു. അബുദാബിയില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് അടപ്പിച്ച് അധികൃതര്‍. എമിറേറ്റ് പുറപ്പെടുവിച്ച ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട 2008ലെ നിയമം (2) ലംഘിച്ചതിനാണ് സ്ഥാപനത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ചത്. പൊതുജനാരോഗ്യത്തിന് അപകടസാധ്യതയുണ്ടെന്ന കാരണത്താൽ, CN-2837801 വാണിജ്യ ലൈസൻസ് കൈവശം വച്ചിരിക്കുന്ന അബുദാബിയിലെ യമ്മി ഇന്ത്യൻ ബൈറ്റ് റെസ്റ്റോറന്റ്-എൽഎൽസിയാണ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അടച്ചുപൂട്ടിയത്.

Post a Comment

0 Comments