ഷാർജ കൂടുതൽ മികച്ചത് അര്‍ഹിക്കുന്നു..


ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ബദലുകൾ പ്രോത്സാഹിപ്പിക്കാനുമായി ഷാർജയിൽ 'ഷാർജ ഡിസേർവ്സ് ദി ബെസ്റ്റ്' (Sharjah Deserves the Best) എന്ന പേരിൽ പുതിയ ജനകീയ ബോധവൽക്കരണ കാമ്പയിന് തുടക്കമായി. ഒരിക്കല്‍  മാത്രം ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെയും ബാഗുകളുടെയും ഉപയോഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കുകയും സുസ്ഥിരമായ ജീവിതരീതി ജനങ്ങളിൽ വളർത്തുകയും ചെയ്യലാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം.

2026 ഡിസംബർ 31 വരെ ഈ കാമ്പയിൻ നീണ്ടുനിൽക്കും. ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പൽ അഫയേഴ്സ്, ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ, ബീആ ഗ്രൂപ്പ്, എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയ അതോറിറ്റി  എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ബോധവൽക്കരണ പരിപാടികൾ, ഫീൽഡ് ഇവന്റുകൾ, സംവേദനാത്മക പ്ലാറ്റ്‌ഫോമുകൾ എന്നിവ ഒരുക്കുകയും, ഷോപ്പിംഗ് നടത്തുന്നവർക്ക് വീണ്ടും ഉപയോഗിക്കാവുന്ന തുണിസഞ്ചികൾ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു.

Post a Comment

0 Comments