വെനിസ്വേലയിലെ ഭൂകമ്പം: എട്ട് ദിവസങ്ങൾക്ക് ശേഷം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തി

ദുരന്തത്തിന് എട്ട് ദിവസങ്ങൾക്ക് ശേഷം, ജൂൺ 24 ന് വെനിസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ ഒരാളെ പുറത്തെടുത്തതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. വടക്കൻ വെനിസ്വേലയിലെ ലാ ഗ്വൈറ സംസ്ഥാനത്തെ കാറ്റില്ല ലാ മാർ പ്രദേശത്ത്  ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ ഗാർഡ് റൂമിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിൽ 43 കാരനായ സുരക്ഷാ ജീവനക്കാരനെ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പുറത്തെടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു, അപകട നില തരണം ചെയതതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment

0 Comments