ജലോല്ലാസം! അൽ മംസാറിൽ 'ഇലക്ട്രിക് അബ്ര' സർവീസ് പുനരാരംഭിച്ചു
ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അൽ മംസാർ സ്റ്റേഷനിൽ നിന്നും ഇലക്ട്രിക് അബ്ര ടൂറിസ്റ്റ് സർവീസ് പുനരാരംഭിച്ചതായി അറിയിച്ചു. സ്റ്റേഷൻ ഭാഗത്ത് അടുത്തിടെ സമഗ്ര വികസന പ്രവർത്തനങ്ങൾ നടത്തി. നിര്‍മ്മാണ ജോലി പൂർത്തിയാക്കിയതിനെത്തുടർന്ന് ഇലക്ട്രിക് അബ്ര ടൂറിസ്റ്റ് സർവീസ് പുനരാരംഭിക്കുകയായിരുന്നു. ഇലക്ട്രിക് അബ്ര ദിവസവും വൈകുന്നേരം 4:00 മുതൽ രാത്രി 11:00 വരെ പ്രവർത്തിക്കുമെന്നും അവസാന ട്രിപ്പ് രാത്രി 10:15ന് പുറപ്പെടുമെന്നും ആർടിഎ വിശദീകരിച്ചു. 30 മിനിറ്റ് യാത്രയ്ക്ക് 60 ദിർഹമാണ് നിരക്ക്, ഒരു മണിക്കൂർ യാത്രയ്ക്ക് 120 ദിർഹമാണ്. എട്ട് യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന മുഴുവൻ ബോട്ടിനും ഈ നിരക്കുകൾ ബാധകമാണ്.

Post a Comment
0 Comments