ഇറാൻ തീരത്ത് LPG ടാങ്കറിന് നേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതർ
ഇറാൻ അതിർത്തിയിലെ കടലിൽ 28 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന എൽപിജി ടാങ്കർ കപ്പലായ 'ദിശ'യ്ക്ക് നേരെ ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന മുഴുവൻ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു.

Post a Comment
0 Comments