'സുരക്ഷയാണ് നമ്മുടെ ആദ്യ പാഠം' വിദ്യാഭ്യാസ വർഷം സുരക്ഷിതമാക്കാന്‍ വിപുല പദ്ധതികളുമായി ഷാർജ പോലീസ്

2026-2027 വിദ്യാഭ്യാസ വര്‍ഷത്തെ സുരക്ഷിതമായി വരവേൽക്കുന്നതിനായി ഷാർജ പോലീസ് സ്‌കൂൾ മേഖലകളിൽ പട്രോളിംഗ് ശക്തമാക്കി. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനുമാണ് ഈ നടപടി. പ്രധാനമായും 
സ്‌കൂൾ തുറക്കുന്ന ദിവസങ്ങളിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കൂടാതെ പ്രധാന റോഡുകളിലും സ്‌കൂൾ കവലകളിലും പോലീസ് പട്രോളിംഗ് ശക്തമാക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേകം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

മാതാപിതാക്കൾക്കും ഡ്രൈവർമാർക്കും വിവിധ സുരക്ഷ  നിർദ്ദേശങ്ങൾ നൽകി. വാഹനങ്ങൾ സ്‌കൂളിന് മുന്നിൽ നിയമ വിരുദ്ധമായി പാർക്ക് ചെയ്യരുത്, വേഗത കുറച്ച് ശ്രദ്ധയോടെ വാഹനങ്ങൾ ഓടിക്കുക, റോഡ് മുറിച്ചുകടക്കുന്ന കുട്ടികൾക്ക് മുൻഗണന നൽകുക, തുടങ്ങിയ നിർദ്ദേശങ്ങൾ  പൂർണ്ണമായി പാലിക്കണമെന്ന് ഷാർജ പോലീസ് അറിയിച്ചു.

Post a Comment

0 Comments