മുട്ടിൽ മരം മുറി: വിചാരണ നേരിടണം, അഗസ്റ്റിൻ സഹോദരൻമാരുടെ ഹർജി തള്ളി
മുട്ടിൽ മരംമുറി വഞ്ചനാക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികളുമായി മുന്നോട്ട് പോകണമെന്ന് കോടതി വ്യക്തമാക്കി.
ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികൾ. നിയമപരമായ രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഈട്ടിത്തടികൾ വിറ്റ് 1.40 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. വനംവകുപ്പിന്റെ അന്വേഷണം പൂർത്തിയാകും വരെ വിചാരണ മാറ്റിവെക്കണമെന്ന പ്രതികളുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.

Post a Comment
0 Comments