ബഹ്റൈനില്‍ ഹൗസിങ് കോംപ്ലക്സിൽ തീപിടുത്തം; മാതാവിനും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം

ബഹ്റൈനിലെ റാംലി ഹൗസിങ് കോംപ്ലക്സിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 27 വയസ്സുള്ള മാതാവിനും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം. അഞ്ച്, മൂന്ന്, ഒന്ന് എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം. വിവരം ലഭിച്ചയുടൻ  സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ റെസ്ക്യൂ ടീമുകളും വാഹനങ്ങളും അപകട  സ്ഥലത്തെത്തിയതായി ഡയറക്ടർ ജനറൽ പ്രസ്താവനയിൽ അറിയിച്ചു. തീയണയ്ക്കാനും അത് പടരുന്നത് തടയാനുമുള്ള അടിയന്തര പ്രവർത്തനങ്ങള്‍ ഉടൻ ആരംഭിച്ചു. തുടർന്ന് തീ വീണ്ടും പടരാതിരിക്കാനുള്ള പ്രവർത്തനങ്ങളും പൂർത്തിയാക്കി.  തീപിടുത്തത്തിൻ്റെ കാരണം കണ്ടെത്താൻ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Post a Comment

0 Comments