എസ്.എം.എഫ് സുവർണ്ണ ജൂബിലി പ്രഖ്യാപന സംഗമം നവം. 12ന്

കോഴിക്കോട്: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് അര നൂറ്റാണ്ടിൻറെ പ്രവർത്തന തിളക്കം. സുവർണ്ണ ജൂബിലി പ്രമാണിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.നവം. 12 ബുധനാഴ്ച കോഴിക്കോട് ടൗൺ ഹാളിൽ ഒരുക്കുന്ന എസ്.എം.എഫ് സുവർണ്ണ ജൂബിലി പ്രഖ്യാപന സംഗമം വൻ വിജയമാക്കുന്നതിന് തകൃതിയായ തയ്യാറെടുപ്പുകൾ നടന്ന് വരുന്നു.