ആവേശം വിതറി മൊഗ്രാൽ പുത്തൂരിൽ മുസ്ലിം ലീഗ് ഗ്രാമ സന്ദേശ യാത്ര

കാസർക്കോഡ്: രാഷ്ട്രീയം, വികസനം, മതേതരത്വം എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി 'ഗ്രാമ സന്ദേശ യാത്ര' നടത്തി. എരിയാലിൽ വെച്ച് യാത്ര മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ്‌ കല്ലട്ര മാഹിൻ ഹാജി ജാഥ ക്യാപ്റ്റൻ അൻവർ ചേരങ്കൈക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ.കെ ഷാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുന്നിൽ സ്വാഗതം പറഞ്ഞു, മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ജന സെക്രട്ടറി സിദ്ദീഖ് ബേക്കൽ വൈസ് ക്യാപ്റ്റനായും ട്രഷറർ പി.എം കബീർ ഡയറക്ടറായും നടത്തിയ യാത്രയെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ മുസ്ലിം ലീഗ്, പോഷക സംഘടന നേതാക്കൾ സ്വീകരിച്ചു.

മുസ്ലിം ലീഗ് ജില്ല ട്രഷറർ പി.എം മുനീർ ഹാജി, മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറി ടി.എം ഇഖ്ബാൽ, മണ്ഡലം ട്രഷറർ കെ.ബി കുഞ്ഞാമു ഹാജി, സെക്രട്ടറി കെ.എ അബ്ദുല്ല കുഞ്ഞി, മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം എ.എ ജലീൽ, എരിയാൽ മുഹമ്മദ് കുഞ്ഞി, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ, നൂറുദ്ധീൻ കോട്ടക്കുന്ന്, എം.എം അസീസ്, കെ.ബി അഷ്‌റഫ്‌, കരീം ചൗക്കി, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സമീറ ഫൈസൽ, വൈസ് പ്രസി. മുജീബ് കമ്പാർ, എംഎ നജീബ്, ഖലീൽ സിലോൺ, ഷെഫീഖ് പീബീസ്, എ.പി ജാഫർ, മൂസാ ബാസിത്ത്, സിദ്ദിഖ് ബദർ നഗർ, അഡ്വ. സാബിത്ത്, അബ്നാസ് കുന്നിൽ, ജുനൈദ് കമ്പാർ, ആയിഷ അബ്ദുൽ ഖാദർ, ഷാഹില ഇംതിയാസ്, ജീലാനി കല്ലങ്കൈ, ഉപ്പി കല്ലങ്കൈ, ജലാൽ കുന്നിൽ, അറഫാത്ത് കമ്പാർ, അസ്ഫർ മജൽ, നിസാർ കുളങ്കര, റാഫി എരിയാൽ, നൗഫൽ , ധർമ്മപാലൻ ദാരില്ലത്ത് തുടങ്ങിയവർ സംബന്ധിച്ചു.