കെഫ ചാമ്പ്യൻസ് ലീഗ്: നാലാം ആഴ്ചയിലെ മത്സരങ്ങളിൽ പോരാട്ടം തീ പാറുന്നതായി

ദുബൈ: കേരള എക്സ്പാറ്റ് ഫുട്ബോൾ. അസോസിയേഷൻ (കെഫ) സംഘടിപ്പിച്ചു വരുന്ന കെഫ ചാമ്പ്യൻസ് ലീഗ് സീസൺ 5 ദുബൈ ഖുസൈസിലെ റിനം സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു. നാലാം ആഴ്ചയിലെ മത്സരങ്ങളിൽ മുൻ ഐ.എസ്.എൽ ഹൈദരാബാദ് എഫ്.സി കോച്ച് ഷമീൽ ചെമ്പകത്ത്, റിവേര സൈദ് മുഹമ്മദ്, ഫേമസ് മുഹമ്മദ് ഹനീഫ്, മുജീബ് മെട്രോ മുഖ്യതിഥികളായി. നവംബർ 29ന് നടക്കുന്ന മെട്രോ കപ്പ് സീസൺ 2 ലോഗോ റിവീലിംഗ് എ.എ.കെ മുസ്തഫ, മുജീബ് മെട്രോ എന്നിവർ ചേർന്ന് നിർവഹിച്ചു. കെഫ ഭാരവാഹികൾ, ടൂർണമെന്റ് ചെയർമാൻ ജലീൽ മെട്രോ, കൺവീനർ സൈനുദ്ദീൻ എ.കെ.ടി, ട്രഷറർ താജുദ്ദീൻ അക്കര, കോർഡിനേറ്റർ ജാഫർ ബെങ്കച്ചേരി, റഷീദ് മട്ടുമ്മൽ, അഷ്റഫ് ടി.വി, മൂസ എ.കെ.ടി, സമീൽ, നിസാർ സി.എച്ച് സംബന്ധിച്ചു.

മത്സരത്തിൽ കെയ്ൻസ് ഗ്രൂപ്പ്, ബൈനൂന എഫ്.സി, ആർ.കെ വയനാട് എഫ്.സി, അൽഐൻ ഫാംസ്, കെ.ഡബ്ല്യു ഗ്രൂപ്പ്, അബ്രിക്കോ ഫ്രൈറ്റ് എഫ്.സി, ഐ ഡോക്സ് ദിയദം ദുബൈ, ലീൻ ഗ്രൂപ്പ് ജി സെവൻ അൽ ഐൻ എന്നീ ടീമുകൾ വിജയിച്ചു. അവസാന റൗണ്ട് ലീഗ് മത്സരങ്ങൾ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ ടാലെന്റെഡ് സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിൽ വെച്ച് നടക്കും.