കോൺഗ്രസിനെ മാറ്റി നിർത്തി ഇന്ത്യയുടെ ചരിത്ര രചന അസാധ്യം: വി.പി അബ്ദുൽ റഷീദ്


ഷാർജ: പ്രതിസന്ധികളും ഉയർച്ച താഴ്ചകളും അതിജീവിച്ച മഹാ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി വി.പി അബ്ദുൽ റഷീദ് പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മാറ്റിനിർത്തി ഇന്ത്യയുടെ ചരിത്രം രചിക്കാൻ സാധിക്കില്ലെന്നും ഫീനിക്സ് പക്ഷിയെപോലെ ചാരത്തിൽ നിന്ന് ഉയർന്നുവന്ന പാരമ്പര്യവും ചരിത്രവുമാണ് കോൺഗ്രസിൻറേത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻകാസ് ഷാർജ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു. 

ചടങ്ങിൽ ഇൻക്കാസ് കണ്ണൂർ ജില്ല പ്രസിഡന്റ് പ്രസാദ് കാളിദാസ് അധ്യക്ഷത വഹിച്ചു. അഡ്വ. വൈ.എ റഹീം ഉദ്ഘാടനം ചെയ്തു. എസ്.എം ജാബിർ, അബ്ദു മനാഫ്, രഞ്ജൻ ജേക്കബ്, നവാസ് തേക്കട, റോയ് മാത്യു, എ.വി മധു, ഹരിലാൽ, ജഗദീഷ് പഴശ്ശി, സിറാജ് കളിയറവിട സംസാരിച്ചു. ജോജിത് തുറമേൽ സ്വാഗതവും, നൗഫാദ് നന്ദിയും രേഖപ്പെടുത്തി.