ഷാര്‍ജ കെ.എം.സി.സി കോഴിക്കോട് ജില്ല കെ.ടി.കെ മൂസ, സുബൈർ തിരുവങ്ങൂർ അനുസ്മരണം സംഘടിപ്പിച്ചു

ഷാർജ: കെ.എം.സി.സി ഷാർജ മുൻ സംസ്ഥാന ജന. സെക്രട്ടറി കെ.ടി.കെ മൂസ, സംസ്ഥാന സെക്രട്ടറി സുബൈർ തീരുവങ്ങൂർ എന്നിവരെ ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അനുസ്മരിച്ചു. ജീവ കാരുണ്യ രംഗത്തും പൊതു പ്രവർത്തന മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച, നേതാക്കൾ ആയിരുന്നു ഇരുവരുമെന്ന് നേതാക്കൾ അനുസ്മരിച്ചു.

പരിപാടിയിൽ ജില്ല ആക്ടിങ് പ്രസിഡന്റ്‌ അബൂബക്കർ കുറുവന്തേരി അധ്യക്ഷത വഹിച്ചു. യോഗം ഷാർജ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ്‌ കബീർ ചാന്നാങ്കര ഉദ്ഘാടനം ചെയ്തു. 
സുബൈർ പെരിങ്ങോട് ഖുർആൻ പാരായണം നടത്തി. കേരള സുന്നി ജമാഅത്ത് സംസ്ഥാന സെക്രട്ടറി ബഷീർ വഹബി അടിമാലി മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന ജന. സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, അബ്ദുല്ല മല്ലച്ചേരി, സംസ്ഥാന സെക്രടറി നസീർ കുനിയിൽ, വലിയാണ്ടി അബ്ദുല്ല ദുബൈ സംസാരിച്ചു, ജില്ലാ ഭാരവാഹികളായ ഇസ്മായിൽ എടച്ചേരി, അസ്‌ലം വള്ളിക്കാട്, സി.കെ കുഞ്ഞബ്ദുല്ല, റിയാസ് കാട്ടിൽ പീടിക, ഇസ്മായിൽ വള്ളികാട്, ഷമീൽ പള്ളിക്കര, ഹാരിസ് കോമത്ത്, സിറാജ് ജാതിയേരി, കെ.ടി.കെ മുനീർ, മണ്ഡലം ഭാരവാഹികളായ പി.പി റഫീഖ്, റിയാസ് കാന്തപുരം, ഒ.പി അബൂ ബക്കർ, റസിഫ് പുറക്കാട്, ഷാജി ബേപ്പൂർ, സി.കെ സമീർ, അഫ്സൽ കൊടുവള്ളി നേതൃത്വം നൽകി. ജന. സെക്രട്ടറി അലി വടയം സ്വാഗതവും, സെക്രട്ടറി സജ്ഹാസ് പുതുപ്പണം നന്ദിയും പറഞ്ഞു.