കാഞ്ഞങ്ങാട് സി.എച്ച് സെൻററിന് ഷാര്‍ജ മണ്ഡലം കെ.എം.സി.സി ഫർണ്ണീച്ചറുകളും വാട്ടർ കൂളറും സമ്മാനിച്ചു



കാഞ്ഞങ്ങാട്: പുതുതായി നിർമ്മിച്ച കാഞ്ഞങ്ങാട്  സി.എച്ച് സെൻ്റർ ആസ്ഥാന മന്ദിരത്തിലേക്ക് ആവശ്യമായ ഫർണ്ണീച്ചറുകളും വാട്ടർ കൂളറുകളും സമ്മാനിച്ച് ഷാർജ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മാതൃകയായി.

സി.എച്ച് സെൻ്റർ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ തായൽ അബുബക്കർ ഹാജി, വൺ ഫോർ അബ്ദുൽ റഹ് മാൻ, സി.എച്ച് അഹമദ് കുഞ്ഞി ഹാജി എന്നിവരെ ഫർണ്ണീച്ചറുകൾ ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി നേതാക്കൾ ഏൽപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ബഷീർ വെള്ളിക്കോത്ത്, സെക്രട്ടറി ബദറുദ്ധീൻ, ട്രഷർ റഹമത്തുള്ള, സൈഫ് ലൈൻ അബുബക്കർ, പി.എം കുഞ്ഞബ്ദുല്ല ഹാജി കെ.എം.സി.സി നേതാകളായ അബ്ദുല്ല ആറങ്ങാടി, ഹനീഫ ബാവ നഗർ ദ്രുബൈ), സി.എച്ച് അഷറഫ് (അബുദാബി), കമറുദ്ധീൻ (കുവൈത്ത്), അഷറഫ് ആവിയിൽ (ഖത്തർ), ഷാർജ കമ്മറ്റി ഭാരവാഹികളായ സി.ബി. കരീം, ശംസുദ്ധീൻ കല്ലുരാവി, നാസർ ഫ്രൂട്ട്, യുസഫ് ഹാജി അരയി, സൈനുദ്ധീൻ ബല്ല, ജാഫർ കോളിച്ചാൽ, മുഹമ്മദ് കുഞ്ഞി തൊട്ടി, നിയാസ് കൊത്തിക്കാൽ ചടങ്ങിൽ സംബന്ധിച്ചു.