പൊതു സ്ഥലത്ത് മാലിന്യം തള്ളി; യുവാവിന് 25,000 രൂപ പിഴ


കാസർഗോഡ്: പൊതു സ്ഥലത്ത് മാലിന്യം തള്ളി യുവാവിന് 25,000 രൂപ പിഴ. ഉപ്പള ഷിറിയയിലാണ് സംഭവം. സ്വകാര്യ വാഹനത്തിൽ കൊണ്ട് വന്ന മാലിന്യം പൊതു സ്ഥലത്ത് തള്ളുന്ന വീഡിയോ ദൃശ്യമാണ് യുവാവിനെയും സഹായിയെയും കുടുക്കിയത്. വാഹന നമ്പറടക്കം വീഡിയോയിൽ കൃത്യമായി കാണാനായത് കുറ്റക്കാരെ വേഗത്തിൽ കണ്ടെത്താൻ സഹായകമായി.