ഉന്ത് വണ്ടികൾക്ക് ബൈബൈ പുതു മോഡിയണിഞ്ഞ് കോഴിക്കോട് ബീച്ച്


കോഴിക്കോട്: ഒഴിവ് സമയം ചെലവഴിക്കാനും സൊറ പറഞ്ഞിരിക്കാനും ആയിരങ്ങളെത്തുന്ന കോഴിക്കോട് ബീച്ച് പുതിയ മുഖമണിഞ്ഞു. 

ബീച്ചിലെത്തുന്നവരെ സ്വീകരിച്ച പഴഞ്ചൻ ഉന്തുവണ്ടികൾ ഇനി പഴങ്കത. വിത്യസ്ത നിറങ്ങളിലുളള ഫുഡ് ട്രക്കുകളാണ് ഇനി ബീച്ചിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുക, നവീന ഹൈടെക് ഫുഡ് സ്ട്രീറ്റാണിപ്പോൾ കോഴിക്കോട് ബീച്ച്. ചായ, കടി, ഐസ്ക്രീം, ഉപ്പിലിട്ടത്, ജ്യൂസുകൾ തുടങ്ങിയവയുടെ രുചി നുണയാൻ മാത്രമായി കോഴിക്കോട് ബീച്ചിലെത്തുന്നവർ നിരവധിയാണ്. രാത്രി സമയങ്ങളിലടക്കം ജനാരവം കാണാനാവും ഇവിടെ. പഴയ ഉന്ത് വണ്ടി കച്ചവടക്കാർ തന്നെയാണ് പുതിയ ഫുഡ് സ്ട്രീറ്റിലും ഭക്ഷണം വിളമ്പുന്നത്.