അപകട സ്ഥലത്ത് രക്ഷാ പ്രവർത്തനം, എം.എസ്.എഫ് നേതാവിന് പോലീസ് ആദരം
കാസർക്കോഡ്: വാഹന അപകട സ്ഥലത്ത് കാണികളായി നിന്നവർക്കിടയിൽ രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങി യുവാവ് മാതൃകയായി.
ഇടനീറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് അവശനായ യുവാവിനെ, സമീപത്തുണ്ടായിരുന്നവർ സഹായിക്കാതെയും, ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്താതെയും കാഴ്ചക്കാരായിടത്താണ് യുവാവിൻറെ ഇടപെടൽ തുണയായത്. ഓട്ടോ റിക്ഷയിൽ കയറ്റാൻ പോലും തയ്യാറാവാത്ത അവസ്ഥയിൽ ഇത് വഴി യാത്ര ചെയ്യുകയായിരുന്ന എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് ജന.സെക്രട്ടറി തെഹ്‌ദീൽ ചെടേക്കാൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി. അപകടസ്ഥലത്ത് പരിക്കേറ്റ് കിടന്ന യുവാവിനെ സ്വന്തമായി ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സയ്ക്ക് സൗകര്യമൊരുക്കുകയായിരുന്നു. ഇതിലൂടെ സമൂഹത്തിനു മുന്നിൽ മഹാ മാതൃകയാണ് തഹ്ദീൽ സൃഷ്ടിച്ചത്.
