കർണ്ണാടക സർക്കാർ ആർ.എസ്.എസിന് ആപ്പിടുന്നു

ബംഗളൂരു: രാഷ്ട്രീയ സേവ സംഘം (ആർ.എസ്.എസ്) സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് കർണാടക സർക്കാർ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്പെൻഡ് ചെയ്തു. പ്രീ-മെട്രിക് ബോയ്‌സ്‌ ഹോസ്റ്റലിൽ പാചക സഹായിയായി ജോലി ചെയ്‌തിരുന്ന കരാർ ജോലിക്കാരൻ പ്രമോദിനെയാണ് സസ്പെൻഡ് ചെയ്തത്.

ബസവ കല്യാണിൽ നടന്ന ആർ.എസ്.എസ് പഥസഞ്ചലനിൽ പ്രമോദ് ആർ.എസ്.എസ് യൂണിഫോമിൽ പങ്കെടുക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. പിന്നാലെയാണ് സർക്കാർ നടപടി വന്നത്.

ആർ.എസ്.എസ് പരിപാടികളിൽ ജീവനക്കാർ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് കോൺഗ്രസ് ഭരിക്കുന്ന കർണാടക പ്രത്യേകം അറിയിച്ചിരുന്നു. വിലക്ക് ലംഘിച്ച് പരിപാടികളിൽ പങ്കെടുക്കുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കർണാടക സർക്കാർ മുന്നറിയിപ്പ് നൽകി. 

ബസവകല്യാണിൽ നടന്ന പഥസഞ്ചലനിൽ 20-ൽ അധികം സർക്കാർ ജീവനക്കാർ പങ്കെടുത്തതായി വ്യക്തമായിട്ടുണ്ട്.
വൈകാതെ ഇവർക്കെതിരെയും നടപടി വന്നേക്കും.