യൂത്ത് ലീഗ് ആലംപാടി ശാഖ ഹരിത സായാഹ്നം നവം.2ന്

യൂത്ത് ലീഗ് ആലംപാടി ശാഖ ഹരിത സായാഹ്നം നവം.2ന്
കാസർഗോഡ്: മുസ്ലിം യൂത്ത് ലീഗ് ആലംപാടി ശാഖ കമ്മിറ്റി ഹരിത സായാഹ്നം സംഘടിപ്പിക്കുന്നു. മർഹൂം മേനത്ത് അബ്ദുൽ ഖാദർ നഗറിൽ നവംബർ 2 വൈകിട്ട് നാലു മണിക്ക് പരിപാടി ആരംഭിക്കും. 

തലമുറ സംഗമം, കൈമുട്ട് പാട്ട്, ചായ സൽക്കാരം, വനിതാ ലീഗ് സംഗമം, ബാലകേരള കുട്ടിപ്പട്ടാളം, എം.എസ്.എഫ് വിദ്യാർത്ഥി സംഗമം തുടങ്ങിയ സെഷനുകൾ ഒരുക്കും. കലാ കായിക സാംസ്കാരിക രംഗത്തെ പ്രമുഖരും നേതാക്കളും സംബന്ധിക്കും.