ഫുജൈറയിൽ വാഹനാപകടത്തിൽ ഇമാറാത്തി യുവാവ് മരിച്ചു, നാല് പേർക്ക് പരിക്ക്
ഫുജൈറയിൽ വാഹനാപകടത്തിൽ ഇമാറാത്തി യുവാവ് മരിച്ചു, നാല് പേർക്ക് പരിക്ക്
ഫുജൈറ: ഫുജൈറ ഘുബ് ഏരിയയിലുണ്ടായ വാഹന അപകടത്തിൽ യു.എ.ഇ പൗരനായ യുവാവ് മരണപ്പെട്ടു. സർവ്വീസ് റോഡിൽ വെച്ച് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. നാല് പേർക്ക് നേരിയ പരിക്കേൽക്കുകയുമുണ്ടായി.
വാഹനങ്ങളിലൊന്ന് തെറ്റായ രീതിയിൽ റോഡിലേക്ക് പ്രവേശിച്ചതും നിരമാറിയതുമാണ് അപകടത്തിന് കാരണമായത്. ഇരുപതുകാരനാണ് മരണപ്പെട്ട യുവാവ്.
ഗുരുതരമായ അപകടങ്ങൾക്ക് കാരണമാവുന്നതിനാൽ നിയമ വിരുദ്ധമായ നിര മാറലും വാഹന മറികടക്കലും ഒഴിവാക്കണമെന്ന് ഫുജൈറ പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. സൂചന നൽകാതെ നിര മാറ്റുന്നത് ഒഴിവാക്കണമെന്നും ഫുജൈറ പോലീസ് അറിയിപ്പിൽ പറയുന്നു.
