ദുബൈയില്‍ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: തൃശൂര്‍ കുന്നംകുളം സ്വദേശി വൈഷ്ണവ് കുമാര്‍ (18) ആണ് മരിച്ചത്. ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുള്ള വൈഷ്ണവ് ബി.ബി.എ മാര്‍ക്കറ്റിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച രാത്രി ദുബൈ ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയില്‍ ദീപാവലി ആഘോഷത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: വി.ജി കൃഷ്ണകുമാര്‍. മാതാവ് വിധു കൃഷ്ണകുമാര്‍. സഹോദരി വൃഷ്ടി കൃഷ്ണകുമാര്‍. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ ഉന്നതമാര്‍ക്ക് നേടിയിരുന്നു. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.